BusinessKeralaLatest NewsLocal news

പാചക വാതക ക്ഷാമം; ഹോട്ടലുകളില്‍ ഭക്ഷണ വിഭവങ്ങള്‍ക്ക് വില വര്‍ധിക്കുന്നു

അടിമാലി: പാചക വാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളില്‍ ഭക്ഷണ വിഭവങ്ങള്‍ക്കും വില വര്‍ധിച്ചു. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഹോട്ടല്‍ വ്യവസായം നിലവില്‍ കടന്ന് പോകുന്നത്. പാചക വാതക ക്ഷാമം രൂപം കൊണ്ടതോടെ ഹോട്ടലുകളുടെ പ്രവര്‍ത്തനം ആകെ താളം തെറ്റി. വിഭവങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. ചില ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം കുറച്ചു. ചില കടകള്‍ പൂര്‍ണ്ണമായി അടച്ചു.

ഉണ്ടായിരുന്ന തൊഴിലാളി പറഞ്ഞയക്കേണ്ടി വന്ന ഹോട്ടല്‍ ഉടമകളുമുണ്ട്. നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ഏറെ പണിപ്പെട്ടാണ് മുമ്പോട്ട് പോകുന്നത്. പാചകം ചെയ്യുവാനുള്ള ചിലവ് വര്‍ധിച്ചതോടെയാണ് ഉള്ള വിഭവങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം കൈകൊണ്ടതെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു.

നിലവിലെ സാഹചര്യത്തില്‍ ഭക്ഷണ വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാതെ മുമ്പോട്ട് പോകാനാവില്ലെന്ന് ഹോട്ടല്‍ സംഘടന നേതൃത്വവും പറയുന്നു. Cനിലവില്‍ ഏതെങ്കിലും വിധത്തില്‍ പാചക വാതകം ലഭിക്കണമെങ്കില്‍ വലിയ വില നല്‍കേണ്ടുന്ന സാഹചര്യമുണ്ട്. വിറകില്‍ വേവിക്കാനും ചിലവ് അധികമായി. ഹോട്ടലുകളില്‍ ഈ പ്രതിസന്ധി രൂപം കൊണ്ടിട്ട് ദിവസങ്ങള്‍ പിന്നിടുകയാണ്. പാചക വാതക ക്ഷാമം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിടലിലേക്ക് പോകും. അതേ സമയം ഹോട്ടല്‍ ഭക്ഷണത്തിന് വില വര്‍ധിച്ചാല്‍ സാധാരണക്കാരന് അത് അധിക സാമ്പത്തിക ബാധ്യതയാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!