അടിമാലിക്ക് രുചിയുടെ പെരുമ നൽകി ഇഫ്താർ ഫാമിലി റസ്റ്ററൻ്റ് കാംകോ ജംഗ്ഷന് സമീപം പ്രവർത്തനമാരംഭിച്ചു

അടിമാലി:അടിമാലിക്ക് രുചിയുടെ പെരുമ നൽകിയ ഹോട്ടൽ ഇഫ്താർ പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു. അടിമാലി കാംകോ ജംഗ്ഷന് സമീപം ദേശിയപാതയോരത്ത് കെ എൻ പി ടവറിലാണ് ഫാമിലി റസ്റ്ററൻ്റ് തുറന്നിട്ടുള്ളത്. സയ്യിദ് സുൽഫുദ്ധീൻ തങ്ങൾ അൽ ഹൈദ്രൂസി ഫാമിലി റസ്റ്ററൻ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറബിക്, ചൈനീസ് വിഭവങ്ങൾ ഏറ്റവും രുചികരമായ രീതിയിൽ തയ്യാറാക്കി ക്വാൻണ്ടിറ്റിയോടെ ഭക്ഷണ പ്രേമികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് റസ്റ്ററൻ്റ് മാനേജ്മെൻ്ററിയിച്ചു.
ഏറ്റവും സൗകര്യാർത്ഥം ഭക്ഷണം കഴിക്കാനുള്ള സീറ്റിംങ്ങ് കപ്പാസിറ്റിയും വിശാലമായ പാർക്കിംഗ് സൗകര്യവും ഇഫ്താർ ഹോട്ടലിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. റസ്റ്ററൻ്റിൻ്റെ ഉദ്ഘാടന ചടങ്ങിൽ അടിമാലിയിലെ സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ, വ്യാപാര രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഉദ്ഘാടന ദിവസം മുതൽ ഇഫ്താർ ഹോട്ടൽ സന്ദർശിക്കുന്നവരിൽ നിന്നും നറുക്കിട്ടെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് എൽ ഇ ഡി റ്റി വി സമ്മാനമായി നൽകും.
അടുത്തമാസം 15ന് നറുക്കെടുപ്പ് നടക്കും.ഇഫ്താർ ഹോട്ടൽ വഴി പാർട്ടി ഓർഡറുകളും സ്വീകരിക്കുന്നതാണ്. ഫ്രീ ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഭക്ഷണ പ്രേമികൾക്കായി രുചി വൈവിധ്യമൊരുക്കുന്ന ഇഫ്താർ ഫാമിലി റസ്റ്ററൻ്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സ്ഥാപന മാനേജ്മെൻ്ററിയിച്ചു.



