KeralaLatest NewsLocal news

എക്സൈസ് വകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ സി ഹണ്ട് തുടരുന്നു

മൂന്നാര്‍: കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്താന്‍ ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ ഓപ്പറേഷന്‍ സി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനകള്‍ തുടരുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രത്യേക പരിശോധന നടത്തുന്നത്. മുന്‍കാലങ്ങളില്‍ കഞ്ചാവ് കൃഷി നടന്നിട്ടുള്ളയിടങ്ങളിലും നടക്കാന്‍ സാധ്യതയുള്ളതുമായ  പ്രദേശങ്ങളിലാണ് ഓപ്പറേഷന്‍ സി ഹണ്ടിന്റെ ഭാഗമായി പരിശോധനകള്‍ പുരോഗമിക്കുന്നത്.

ഇത്തരം സ്ഥലങ്ങളുടെ സാധ്യത ലിസ്റ്റ് എക്സൈസ് രഹസ്യ അന്വേഷണ വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. പഴുതുകളടച്ച് വ്യാപകമായ  പരിശോധന നടത്താനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം.വട്ടവട ചിലന്തിയാര്‍ മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടന്നു. തട്ടാംബാറ,കടവരിയാര്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു.

എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ്, നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ്, എക്സ്സൈസ് ഓഫീസുകള്‍, പോലീസ്, ഫോറസ്റ്റ് മറ്റിതര വകുപ്പുകള്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് പരിശോധനകള്‍ നടത്തുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!