CrimeKeralaLatest NewsLocal news

ആനച്ചാല്‍ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസ് മുറിയില്‍ മോഷണം; പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

ആനച്ചാല്‍ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസ് മുറിയില്‍ മോഷണം നടത്തിയ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു ആനച്ചാല്‍ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസ് മുറിയുടെ വാതില്‍ തകര്‍ത്ത് ഒരു ലക്ഷത്തിലധികം രൂപ മോഷ്ടിക്കപ്പെട്ടത്. സിസിടിവി പരിശോധനയില്‍, തങ്കമണി മരിയാപുരം സ്വദേശി  ചുഴലി മഹേഷ് എന്ന് വിളിക്കുന്നയാളാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒന്നിനും രണ്ടിനുമിടയിലാണു സംഭവം നടന്നത്. ഓഫിസ് മുറിയുടെ തടിവാതില്‍ കല്ലുകൊണ്ടിടിച്ചു തകര്‍ത്ത് അകത്തുകയറിയാണ് മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണം പ്രതി മോഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു. മോഷണശേഷം പ്രതി ആന ച്ചാലില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ പുലര്‍ച്ചെ 3ന് മൂന്നാര്‍ പോസ്റ്റ് ഓഫിസ് കവലയില്‍ വന്നിറങ്ങിയതായും പൊലീസ് കണ്ടെത്തി. തുടര്‍ന്നു മാട്ടുപ്പെട്ടി റോഡിലുള്ള ബാറിലെത്തി സെക്യൂരിറ്റിയോടു മദ്യം ആവശ്യപ്പെട്ടെങ്കിലും കിട്ടാതെ വന്നതോടെ മടങ്ങിയെന്നും പൊലീസ് പറയുന്നു.

ഇയാള്‍ അഞ്ചിലധികം മോഷണക്കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.പ്രതിക്കായി അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. വെള്ളത്തൂവല്‍ ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!