KeralaLatest NewsLocal news

ഇന്ന് ഓശാന ഞായര്‍; വിശുദ്ധ വാരാചാരണത്തിന് തുടക്കം

അടിമാലി: ഇന്ന് ഓശാന ഞായര്‍. യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തെ ജനങ്ങള്‍ രാജകീയമായി വരവേറ്റതിന്റെ ഓര്‍മയില്‍ ക്രൈസ്തവ സമൂഹം ഓശാന ആചരിക്കുകയാണ്. വിശുദ്ധ വാരാചാരണത്തിന് ഇന്നത്തെ ചടങ്ങുകളോടെ തുടക്കമാകും. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന പെരുന്നാളായി ആചരിക്കുന്നത്. ഓശാന ഞായറിനോടനുബന്ധിച്ച് ഹൈറേഞ്ചിലെ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകളും, കുരുത്തോല വെഞ്ചരിപ്പും കുരുത്തോല പ്രദക്ഷിണവും നടന്നു.

വിശുദ്ധ വാരത്തിന്റെ തുടക്കം കുറിക്കുന്ന ഈ ദിവസം, യേശുവിനെ രാജാവായി വാഴ്ത്തി ജനങ്ങള്‍ കുരുത്തോലകളുമായി സ്വീകരിച്ചതിന്റെ ഓര്‍മ്മപുതുക്കലാണ്. സീറോ മലബാര്‍, യാക്കോബായ, ഓര്‍ത്തഡോക്‌സ്, ലത്തീന്‍, മാര്‍ത്തോമ്മാ തുടങ്ങിയ എല്ലാ ക്രൈസ്തവ സഭകളും ഓശാന ആചരിക്കുന്നു. ഓശാന ഞായറിനോടനുബന്ധിച്ച് കൈസ്ത്രവ ദേവാലയങ്ങളില്‍ വിശ്വാസികളുടെ വലിയ തിരക്കനുഭവപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!