KeralaLatest NewsLocal news

ദേവികുളം മണലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി എസ് രാജേന്ദ്രൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ നാളെ അടിമാലിയിൽ നടക്കും

അടിമാലി: ദേവികുളം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി എസ് രാജേന്ദ്രൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമുള്ള തിരഞ്ഞെടുപ്പ് കൺവൻഷൻ നാളെ നടക്കും. ത്രികോണ മത്സരത്തിന് മണ്ഡലത്തിൽ കളമൊരുങ്ങിയതോടെ തിരഞ്ഞെടുപ്പ് കൺവൻഷൻ മണ്ഡലത്തിൽ മുന്നണിയുടെ ശക്തി പ്രകടനമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് മണ്ഡലത്തിലെ പ്രവർത്തകരും നേതൃത്വവും. ഉച്ചക്ക് ശേഷം മൂന്നിന് അടിമാലി പഞ്ചായത്തോഡിറ്റോറിയത്തിലാണ് കൺവൻഷൻ നടക്കുക.

ബി ജെ പി മുൻ സംസ്ഥാന പ്രസിഡൻ്റും മുൻ ഗോവ ഗവർണ്ണറുമായ പി എസ് ശ്രീധരൻപിള്ള കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കൺവൻഷന് മുന്നോടിയായി അടിമാലി ടൗണിൽ റോഡ് ഷോയും നടക്കും. മുൻ എം എൽ എ എസ് രാജേന്ദ്രൻ്റെ എൻ ഡി എ പ്രവേശനത്തോടെ ദേവികുളം മണ്ഡലത്തിൽ ത്രികോണമത്സരത്തിന് കളമൊരുങ്ങിയതായും 2021 നെ അപേക്ഷിച്ച് ബി ജെ പിക്കും എൻ ഡി എ ക്കും വേരോട്ടമുണ്ടായ മണ്ഡലത്തിൽ ഊർജിതമായ പ്രചാരണപ്രവർത്തനങ്ങളിലൂടെ കന്നി വിജയം കരസ്ഥതമാക്കാമെന്നും ബി ജെ പിയും എൻ ഡി എയും കണക്ക് കൂട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!