KeralaLatest NewsLocal news

നിയമസഭ തിരഞ്ഞെടുപ്പിന് പത്ത് ദിവസങ്ങള്‍ മാത്രം; ദേവികുളം മണ്ഡലത്തില്‍ മുന്നണികള്‍ പ്രചാരണം  ഊര്‍ജ്ജിതമാക്കി

അടിമാലി: നിയമസഭ തിരഞ്ഞെടുപ്പിന് പത്ത് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ദേവികുളം മണ്ഡലത്തില്‍ മുന്നണികള്‍ തങ്ങളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ്. വലിപ്പമേറിയ മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി വോട്ടര്‍മാരെ കണ്ട് പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും നേതാക്കളും ഒപ്പം മുന്നണി പ്രവര്‍ത്തകരും. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന് അടിമാലിയില്‍ നടന്നു.

ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ ഗോവ ഗവര്‍ണ്ണറുമായ പി എസ് ശ്രീധരന്‍ പിള്ള കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.കണ്‍വന്‍ഷന് ശേഷം എസ് രാജേന്ദ്രന്റെ റോഡ് ഷോയും നടന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ രാജ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലാണ് ഇന്ന് പ്രചാരണം നടത്തി. രാവിലെ കുളച്ചി വയലില്‍ നിന്നാരംഭിച്ച പ്രചാരണം വിവിധ ഗ്രാമങ്ങളിലൂടെ പിന്നീട് വൈകിട്ട് പളനാട് സമാപിച്ചു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജ ഇന്ന് വെള്ളത്തൂവല്‍ പഞ്ചായത്തിലൂടെയായിരുന്നു പ്രചാരണം നടത്തിയത്. രാവിലെ അടിമാലി ആയിരമേക്കറില്‍ നിന്നാരംഭിച്ച പ്രചാരണം വൈകിട്ട് കുഞ്ചിത്തണ്ണിയില്‍ സമാപിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി രാവിലെ പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ പി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ത്രികോണ മത്സരത്തിന് കളമൊരുങ്ങിയ ദേവികുളത്ത് പ്രചാരണം അവസാന ലാപ്പിലേക്കടുക്കവെ പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍ മൂന്നും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!