KeralaLatest NewsLocal news

രാജ്യം മാവോയിസ്റ്റ് മുക്തം’; ചുവപ്പ് ഭീകരത ഔദ്യോഗികമായി അവസാനിച്ചെന്ന് അമിത് ഷാ

രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ചുവപ്പ് ഭീകരത രാജ്യത്ത് ഔദ്യോഗികമായി അവസാനിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 706 മാവോയിസ്റ്റുകളെ വധിച്ചു. 4800-ൽ അധികം മാവോയിസ്റ്റുകൾ കീഴടങ്ങിയെന്നും അമിത് ഷാ. രാജ്യത്ത് ഒരു തീവ്ര മാവോയിസ്റ്റ് ബാധിത മേഖലയും അവശേഷിക്കുന്നില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. കോൺഗ്രസും , ഇന്ദിരാഗാന്ധിയും മാവോയിസ്റ്റുകളെ പിന്തുണച്ചെന്നും അമിത് ഷാ

ഇന്ത്യയിൽ അക്രമാസക്തമായ നക്സലിസം അവസാനിച്ചെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തെ ആദിവാസികൾക്ക് തെറ്റായ പ്രചാരണങ്ങൾ നൽകുന്നു. ആദിവാസി മേഖലകളിൽ കോൺഗ്രസും ചുവപ്പ് ഭീകരതയും വികസനം തടസപ്പെടുത്തിയെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കഴിഞ്ഞ 60 വർഷവും ആദിവാസി വിഭാഗങ്ങളെ കോൺഗ്രസ് അവഗണിച്ചു. ചുവപ്പ് ഭീകരത വികസനം തടസ്സപ്പെടുത്തി. ആയുധം കയ്യിലെടുക്കുന്നവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ മുന്നറിയിപ്പ് നൽകി.

ഛത്തീസ്ഗഡിൽ നക്സലിസം തുടർന്നത് കോൺഗ്രസ് കാരണം. കോൺഗ്രസ് സർക്കാർ നക്സലിസത്തെ പിന്തുണച്ചു. കോൺഗ്രസിന് ഛത്തീസ്ഗഡിൽ അധികാരം നഷ്ടമായപ്പോൾ സംസ്ഥാനം മാവോയിസ്റ്റ് മുക്തമായെന്ന് അമിത് ഷാ പറഞ്ഞു. മാവോയിസ്റ്റ് മുക്ത ഭാരതം നരേന്ദ്രമോദി സർക്കാർ കാരണമാണ്. നക്സൽ ബാധിത മേഖലകൾ വികസനത്തിലേക്ക് കുതിക്കുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ നിർമിച്ചു. ആയിരക്കണക്കിന് മൊബൈൽ ടവറുകൾ വന്നുവെന്ന് ലോക്സഭയിൽ അമിത് ഷാ വ്യക്തമാക്കി.

മാവോയിസ്റ്റുകളുടെ പുനരുദ്ധവാസവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് അമിത് ഷാ അറിയിച്ചു. നക്സലിസത്തെ പിന്തുണയ്ക്കുന്നവരുമായി രാഹുൽ ഗാന്ധി വേദി പങ്കിട്ടുവെന്ന് അദേഹം കുറ്റപ്പെടുത്തി. ഇന്ത്യ ഗേറ്റിൽ നടന്ന മാവോയിസ്റ്റ് അനുകൂല പ്രതിഷേധത്തെ രാഹുൽ പിന്തുണച്ചു. മാദ്‌വി ഹിദ്‌മയെ രാഹുൽ ഗാന്ധി പിന്തുണച്ചു. കോൺഗ്രസ് പാർട്ടി നക്സൽവാദിയായി മാറി. ഇതിന് ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്ന് അമിത് ഷാ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!