
മൂന്നാര്‍: കഴിഞ്ഞ മൂന്ന് മാസക്കാലം കൊണ്ട് പതിനഞ്ചിലധികം പശുക്കളെയായിരുന്നു പ്രദേശത്ത് കടുവ കൊലപ്പെടുത്തിയത്.ഇത് വലിയ പ്രതിഷേധത്തിന് ഇടവരുത്തി. പ്രദേശവാസികള്‍ വനംവകുപ്പിനെതിരെ സമരവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. കടുവയെ പിടികൂടുവാന്‍ വനംവകുപ്പ് കെണിയൊരുക്കി കാത്തിരിപ്പാരംഭിച്ചു. എന്നാല്‍ ആദ്യഘട്ടത്തില്‍ കടുവ കൂട്ടിലകപ്പെട്ടില്ല.
കഴിഞ്ഞ ദിവസം കടുവ വീണ്ടും പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ഇവിടേക്ക് വീണ്ടും കടുവ എത്തുവാനുള്ള സാധ്യത മുമ്പില്‍ കണ്ട് വനംവകുപ്പ് കൂട് മാറ്റി സ്ഥാപിച്ചു. ഈ കെണിയില്‍ കടുവ അകപ്പെടുകയായിരുന്നു.കടുവയെ ദേവികുളത്ത് എത്തിച്ച ശേഷം ആരോഗ്യസ്ഥിതി വിലയിരുത്തും. ഇതിന് ശേഷമാകും കടുവയെ തുറന്ന് വിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുക. മൂന്നാറില്‍ റെയിഞ്ചോഫീസര്‍ എസ് ബിജുവിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമായിരുന്നു കടുവയെ പിടികൂടുവാന്‍ കെണിയൊരുക്കിയത്



