KeralaLatest NewsLocal news

വരയാടുകളുടെ പ്രജനനകാലത്തെ തുടര്‍ന്ന് അടച്ചിരുന്ന ഇരവികുളം ദേശീയോദ്യാനം തുറന്നു

അടിമാലി: വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അടച്ച  ഇരവികുളം ദേശിയോദ്യാനം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു.ഇന്ന് രാവിലെ മുതല്‍ ഉദ്യാനത്തില്‍ സന്ദര്‍ശകരെ പ്രവേശിപ്പിച്ച് തുടങ്ങി. രാവിലെ 8 മുതല്‍ വൈകിട്ട് 4വരെയാണ് സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം. ഫെബ്രുവരി 1 മുതലായിരുന്നു ഉദ്യാനം അടച്ചത്. പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം വരയാടുകളുടെ പ്രജനനം സുഗമമായി നടക്കുന്നതിനുമായിട്ടാണ് എല്ലാ വര്‍ഷവും ഈ കാലയളവില്‍ പാര്‍ക്ക് അടച്ചിടുന്നത്.

വരും ദിവസങ്ങളില്‍ വരയാടുകളുടെ കണക്കെടുപ്പും നടക്കും. കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമേ പുതിയതായി പിറന്ന വരയാടിന്‍ കുഞ്ഞുങ്ങളുടെ എണ്ണം സംബന്ധിച്ച ക്യത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളു. പരീക്ഷാക്കാലം അവസാനിച്ചതോടെ മധ്യവേനലവധി ആരംഭിച്ചു. ഓരോ മധ്യവേനലവധികാലത്തും വരയാടുകളെ കാണുന്നതിനും ഉദ്യാനത്തിന്റെ ഭംഗിയാസ്വദിക്കുന്നതിനുമായി നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും മൂന്നാറിലേക്കെത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!