KeralaLatest NewsLocal news

നിയമസഭാ തിരഞ്ഞെടുപ്പ്: പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് ഏപ്രില്‍ 6 വരെ

നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് സംബന്ധിച്ച സമയക്രമവും ക്രമീകരണങ്ങളും തിരഞ്ഞെടുപ്പ് വകുപ്പ് പ്രസിദ്ധീകരിച്ചു. പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗിനായി അപേക്ഷിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടര്‍മാര്‍ (ഫോം 12) അത്യാവശ്യ സേവനങ്ങളിലുള്ള അഭാവ വോട്ടര്‍മാര്‍ (ഫോം 12 ഡി അബ്‌സന്റീ വോട്ടര്‍മാര്‍) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടര്‍മാര്‍ (ഫോം 12) വിഭാഗത്തിലുള്ള ഉദ്യോഗസ്ഥര്‍ തങ്ങള്‍ ജോലി ചെയ്യുന്ന ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഡെസിഗ്‌നേറ്റഡ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ (വി. എഫ്.സി) ഹാജരായി വോട്ട് രേഖപ്പെടുത്തണം. 

അത്യാവശ്യ സേവനങ്ങളിലുള്ള അഭാവ വോട്ടര്‍മാര്‍ (ഫോം 12 ഡി അബ്‌സന്റീ വോട്ടര്‍മാര്‍) വിഭാഗത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സ്വന്തം നിയോജക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ (പി.വി.സി) ഏപ്രില്‍ 6 വരെ വോട്ട് രേഖപ്പെടുത്താം. ജില്ലയിലെ ദേവികുളം, ഇടുക്കി, പീരുമേട്, തൊടുപുഴ, ഉടുമ്പന്‍ചോല അസംബ്ലി മണഡലങ്ങളില്‍ പി.വി.സി കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 

എല്ലാ പോലീസ് ഉദ്യോഗസ്ഥരും തങ്ങള്‍ സമര്‍പ്പിച്ച ഫോറം (ഫോം 12/ഫോം 12 ഡി) പരിശോധിച്ച് അനുയോജ്യമായ കേന്ദ്രങ്ങളില്‍ നിര്‍ദ്ദിഷ്ട തീയതികളില്‍ വോട്ട് രേഖപ്പടുത്തണമെന്നും സമയക്രമം കര്‍ശനമായി പാലിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.

*ഡെസിഗ്‌നേറ്റഡ് വി എഫ് സി, പി.വി.സി, വി എഫ് സി എന്നിവയുടെ വിവരങ്ങള്‍* 

*_ഡെസിഗ്‌നേറ്റഡ് വി.എഫ്.സി_*

ഇടുക്കി – ജില്ലാ പ്ലാനിങ്ങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍ (കിഴക്കുഭാഗം),ഇടുക്കി

*_പി.വി.സി_*

ദേവികുളം-എക്‌സൈസ് റെയിഞ്ച് ഓഫീസ് (ദേവികുളം സബ്കളക്ടര്‍ ഓഫീസിനു സമീപം)

ഉടുമ്പന്‍ചോല-മിനി സിവില്‍ സ്റ്റേഷന്‍ (രണ്ടാം നില)

തൊടുപുഴ- കോണ്‍ഫറന്‍സ് ഹാള്‍ താലൂക്ക് ഓഫീസ് മിനി സിവില്‍സ്റ്റേഷന്‍ തൊടുപുഴ (നാലാം നില)

ഇടുക്കി-ജില്ലാ പ്ലാനിങ്ങ് ഓഫീസ് (വടക്കു ഭാഗം) കുയിലിമല സിവില്‍സ്റ്റേഷനു സമീപം

പീരുമേട്-മരിയാഗിരി ഇ.എം. എച്ച്.എസ്.എസ്, കട്ടിക്കാനം

*_വി.എഫ്.സി_*

ദേവികളും-മൂന്നാര്‍ എഞ്ചിനിയറിങ് കോളേജ്

ഉടുമ്പന്‍ചോല-മിനി സിവില്‍സ്റ്റേഷന്‍ (ഒന്നാം നില)

തൊടുപുഴ-ന്യൂമാന്‍ കോളേജ് തൊടുപുഴ (സി- ബ്ലോക്ക്)

ഇടുക്കി-നാഷണല്‍ സേവിങ്ങ്സ് ഓഫീസ് (കയിലിമല സിവില്‍ സ്റ്റേഷന്‍ സമീപം) 

പീരുമേട്-മരിയന്‍ കോളേജ് കുട്ടിക്കാനം

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട വരണാധികാരികളുമായി ബന്ധപ്പെടാം. 

ദേവികളം 04865 264222

ഇടുക്കി 04862 232242

പീരുമേട് 04869 232077

തൊടുപുഴ 04862 222503

ഉടുമ്പന്‍ചോല 04868 232050

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!