
മൂന്നാര്‍: മൂന്നാര്‍ തലയാര്‍ എസ്റ്റേറ്റ് പാമ്പന്‍മലയില്‍ നിന്നും വനംവകുപ്പ് പിടികൂടിയ കടുവയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ടു.
മൂന്നാര്‍ തലയാര്‍ എസ്റ്റേറ്റ് പാമ്പന്‍മലയില്‍ പശുക്കളെ കൊലപ്പെടുത്തുകയും ഭീതി പരത്തുകയും ചെയ്തിരുന്ന കടുവയെ കഴിഞ്ഞ മാസം 31നായിരുന്നു വനംവകുപ്പ് കെണിയൊരുക്കി പിടികൂടിയത്. പിടികൂടിയ കടുവയെ പിന്നീട് ദേവികുളത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നു.ഇവിടെ നിന്നുമാണിപ്പോള്‍ കടുവയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ എത്തിച്ച് വനംവകുപ്പ് തുറന്നു വിട്ടിട്ടുള്ളത്.
5 വയസ്സ് പ്രായമുള്ള ആണ്‍ കടുവയെയായിരുന്നു വനംവകുപ്പ് പാമ്പന്‍മലയില്‍ നിന്നും കെണിയൊരുക്കി പിടികൂടിയത്. കടുവയുടെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസങ്ങളില്‍ വനംവകുപ്പ് നിരീക്ഷിച്ച ശേഷമാണ് കടുവയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വീട്ടത്. കഴിഞ്ഞ മൂന്ന് മാസക്കാലം കൊണ്ട് പതിനഞ്ചിലധികം പശുക്കളെയായിരുന്നു പാമ്പന്‍മല ഭാഗത്ത് കടുവ കൊലപ്പെടുത്തിയത്. ഇത് വലിയ പ്രതിഷേധത്തിന് ഇടവരുത്തി.
പ്രദേശവാസികള്‍ വനംവകുപ്പിനെതിരെ സമരവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു കടുവയെ പിടികൂടുവാന്‍ വനംവകുപ്പ് പ്രദേശത്ത് കെണിയൊരുക്കിയത്



