എസ് രാജേന്ദ്രന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി എല്‍ മുരുകന്

മൂന്നാര്‍: ദേവികുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എസ് രാജേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തോട് അനുബന്ധിച്ചായിരുന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി എല്‍ മുരുകന് വട്ടവടയില്‍ എത്തിയത്. കോവിലൂര്‍ ബസ് സ്റ്റാന്‍ഡില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മന്ത്രിയേയും സ്ഥാനാര്‍ഥിയേയും സ്വീകരിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പ് യോഗം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു.ബിജെപി സംസ്ഥാനത്ത് ഭരണത്തിലെത്തിയാല്‍ പാവപ്പെട്ടവരുടെയും തോട്ടം തൊഴിലാളികളുടെയും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തി അവരെ സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൊണ്ടു വരുമെന്ന് എല്‍ മുരുകന് പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ മോദി സര്‍ക്കാര്‍ 4 കോടി വീടുകളാണ് നിര്‍മിച്ചു നല്‍കിയതെന്നും 3 കോടി വീടുകള്‍ ഉടന്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. എന്‍ ഡി സ്ഥാനാര്‍ത്ഥി എസ്.രാജേന്ദ്രന്, ബിജെപി മുന്‍ ജില്ല പ്രസിഡന്റ് കെ.എസ്.അജി, സോജന് ജോസഫ്, എം.രാമര്‍, ജി.എന്‍.ഗുരുനാഥന് തുടങ്ങിയവര്‍ സംസാരിച്ചു. തോട്ടം മേഖലയിലെ ലയങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.



