KeralaLatest NewsLocal news
യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജയുടെ പ്രചാരണാര്‍ത്ഥം അടിമാലിയില്‍ റോഡ് ഷോ സംഘടിപ്പിച്ചു

അടിമാലി: നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ ഇനി 6 നാള്‍ മാത്രമാണ് ബാക്കി. പ്രചാരണം അവസാന ലാപ്പിലേക്കടുക്കുമ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജയുടെ മെഗാ റോഡ് ഷോ അടിമാലിയില്‍ നടന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയില്‍ നൂറുകണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്ക് ചേര്‍ന്നു.
സ്ഥാനാര്‍ത്ഥിക്കൊപ്പം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളും റോഡ് ഷോയുടെ ഭാഗമായി. തുറന്ന വാഹനത്തില്‍ സഞ്ചരിച്ച സ്ഥാനാര്‍ത്ഥി ആളുകളോട് വോട്ടഭ്യര്‍ത്ഥിച്ചു. മണ്ഡലത്തില്‍ ബുധനാഴ്ച്ചത്തെ പര്യടന പരിപാടികള്‍ അവസാനിപ്പിച്ച ശേഷമായിരുന്നു യുഡിഎഫ് പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയും റോഡ് ഷോയുമായി അടിമാലി ടൗണിലേക്കെത്തിയത്. കാംകോ ജംഗ്ഷനില്‍ നിന്നാരംഭിച്ച റോഡ് ഷോ ടൗണ്‍ ചുറ്റി സമാപിച്ചു



