KeralaLatest News

തെരഞ്ഞെടുപ്പടുത്തതോടെ സംയുക്തപരിശോധന ശക്തമാക്കി പോലീസ്, എക്‌സൈസ് വകുപ്പുകള്‍

അടിമാലി: നിയമസഭ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ പോലീസ്, എക്‌സൈസ് വകുപ്പുകള്‍ സംയുക്തപരിശോധന ശക്തമാക്കി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പോലീസിന്റെയും എക്‌സൈസിന്റെയും സംയുക്ത പരിശോധനങ്ങള്‍ നടക്കുന്നുണ്ട്. അടിമാലി എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആനച്ചാല്‍ മേഖലയില്‍ പരിശോധനകള്‍ നടത്തി. വെള്ളത്തൂവല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ലെബിമോന്‍ കെ.എസ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അവിന്‍ സാജ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

അനധികൃതമായി ആയുധങ്ങള്‍, ലഹരിവസ്തുക്കള്‍, രേഖകളില്ലാത്ത പണം എന്നിവ കടത്തി കൊണ്ടുപോകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധനകള്‍ നടക്കുന്നത്. വരും ദിവസങ്ങളില്‍ മറ്റിടങ്ങളിലും സമാന രീതിയില്‍ പരിശോധനകള്‍ തുടരുമെന്ന് പോലീസ്, എക്‌സൈസ് അധികൃതര്‍ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!