Latest NewsNational

വനിതാ സംവരണ ബില്‍ നടപ്പാക്കാനുളള ഭേദഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് സമ്മേളനം ഈ മാസം 16ന്

പാര്‍ലമെന്റിലെ ഇരു സഭകളും ഈ മാസം 16ന് വീണ്ടും ചേരും. ബജറ്റ് സമ്മേളനം ഇടവേളയ്ക്ക് ശേഷം മൂന്ന് ദിവസം തുടരുമെന്ന് ലോക്‌സഭ സ്പീക്കര്‍ അറിയിച്ചു. വനിതാ സംവരണ ബില്‍ നിയമമാക്കാന്‍ ആവശ്യമായ ഭേദഗതികള്‍ അവതരിപ്പിച്ച് വീണ്ടും പാസാക്കാനാണ് പ്രത്യേകമായി സമ്മേളനം ചേരുന്നത്.

2023ല്‍ല്‍ നാരി ശക്തി വന്ദന്‍ ബില്‍ പാസായിരുന്നെങ്കിലും ജനസംഖ്യാ കണക്കെടുപ്പ്, മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ എന്നിവ പൂര്‍ത്തിയാകാത്തതിനാല്‍ നടപ്പിലാക്കിയിട്ടില്ല. ഈ മൂന്ന് ദിവസത്തെ കാലയളവില്‍ ചോദ്യോത്തര വേളയും ശൂന്യ വേളയും ഉണ്ടാകില്ല.പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സഭ പ്രത്യേകമായി ചേരുന്നതില്‍ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഈ പാര്‍ലമെന്റ് രാജ്യത്തെ സ്ത്രീകള്‍ക്ക് ഒരു വാക്ക് നല്‍കിയിട്ടുണ്ട്. അത് പാലിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രത്യേക സമ്മേളനമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!