BusinessKeralaLatest News

തിരിച്ചു കയറി സ്വർണവില, ഇന്ന് കൂടി

ഇന്നലത്തെ വൻ ഇടിവിന് പിന്നാലെ ഇന്ന് സ്വർണവില തിരിച്ചുകയറി. ഗ്രാമിന് 180 രൂപയും പവന് 1,440 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയുമായി.

ഇറാനുനേരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച യു.എസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്, ഇന്നലെ കളംമാറ്റിച്ചവിട്ടിയതോടെ ആഗോളതലത്തിൽ സ്വർണവിപണി ഇടിഞ്ഞിരുന്നു. ഇന്നലെ കേരളത്തിൽ രണ്ട് തവണയായാണ് വില കുറഞ്ഞത്.

ഗ്രാമിന് രാവിലെ 140 രൂപയും ഉച്ചക്ക് 225 രൂപയും കുറഞ്ഞു. മൊത്തം 365 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞത്. പവന് രാവിലെ 1,120 രൂപയും ഉച്ചക്ക് 1,800 രൂപയും കുറഞ്ഞു. 2,920 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഗ്രാമിന് 13655 പവന് 1,09,240 രൂപയുമായിരുന്നു വില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!