KeralaLatest NewsLocal news

വിശുദ്ധവാരാചരണം; വിവിധ ദേവാലയങ്ങളില്‍ നിന്നും  കുരിശുമലകയറ്റം  ഭക്തിപൂര്‍വം നടന്നു

അടിമാലി: വിശുദ്ധവാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ  വിവിധ ദേവാലയങ്ങളില്‍ നിന്നും  കുരിശുമലകയറ്റം  ഭക്തിപൂര്‍വം നടന്നു. ദുഃഖവെള്ളി ദിനത്തില്‍ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ട് ആയിരക്കണക്കിന് വിശ്വാസികള്‍ ആണ്  കുരിശുമലകളിലേക്ക് പ്രാര്‍ത്ഥനയോടെ എത്തിയത്.പുലര്‍ച്ചെ തന്നെ ദേവാലയങ്ങളിലേക്കും കുരിശുമലകളിലേക്കും വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചു. കുരിശ് ചുമന്നും പ്രാര്‍ത്ഥനാ ഗാനങ്ങള്‍ ആലപിച്ചും ”കുരിശിന്റെ വഴി ‘ പ്രാര്‍ത്ഥനകള്‍ ചൊല്ലിയും ആയിരുന്നു വിശ്വാസികള്‍ മലകയറിയത്. പലരും നേര്‍ച്ചയായും പാപപരിഹാരത്തിനായും കുടുംബസൗഖ്യത്തിനായും മലകയറ്റത്തില്‍  പങ്കെടുത്തു.

ജില്ലയിലെ വിവിധ  കുരിശുമലകള്‍ വിശ്വാസികളെ കൊണ്ട് നിറഞ്ഞു. ഓരോ സ്ഥലങ്ങളിലും  കുരിശുവഴിയിലെ ഘട്ടങ്ങള്‍ അനുസ്മരിച്ച് പ്രാര്‍ത്ഥനകള്‍ നടത്തുകയും യേശുവിന്റെ അവസാന നിമിഷങ്ങള്‍ സ്മരിക്കുകയും ചെയ്തു. ചെറുപ്പക്കാര്‍ മുതല്‍  വയോധികര്‍ വരെ  വലിയൊരു വിഭാഗം വിശ്വാസികള്‍ മലകയറ്റത്തില്‍ പങ്കാളികളായി. സുരക്ഷാ സംവിധാനങ്ങളും സ്സേവകരുടെ സഹായവും പല ഇടങ്ങളിലും ഒരുക്കിയിരുന്നു.

നേര്‍ച്ച ഭക്ഷണം ,കുടിവെള്ളം, മെഡിക്കല്‍ സഹായം എന്നിവയും ലഭ്യമാക്കിയിരുന്നു. തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍  പോലീസ്, ആരോഗ്യവകുപ്പ് സംഘങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!