KeralaLatest NewsLocal news

നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു. തമിഴ്നാട് പണ്ണപ്പുറം സ്വദേശി ബി സുബ്രഹ്മണിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തൊഴിലാളിയായ മുരുകനും കുത്തേറ്റു. മുരുകനെ നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബ്രഹ്മണ്യൻ്റെ ഉടുമ്പൻചോലയിലുള്ള ഏലത്തോട്ടത്തിൽ ഇരുവരും ജോലി ചെയ്യവേയാണ് സംഭവം.

ഇതിനിടയിൽ കടന്നൽക്കൂട് ഇളകി കടന്നൽക്കൂട്ടം ഇരുവരെയും കുത്തുകയായിരുന്നു. മുരുകൻ ഓടി രക്ഷപ്പെട്ടെങ്കിലും ശരീരമാസകലം കുത്തേറ്റു. ശരീരത്തിൽ വ്യാപകമായി കുത്തേറ്റ സുബ്രഹ്മണ്യൻ ബോധം നഷ്ടപ്പെട്ട് ഏലത്തോട്ടത്തിൽ വീണു. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!