KeralaLatest NewsNational

സ്വര്‍ണക്കൊള്ള സംഭവിച്ചത് ഇടത് സര്‍ക്കാരിന്റെ കാലത്ത്; കൊള്ളയുടെ ചരട് നീളുന്നത് കോണ്‍ഗ്രസ് ഉന്നതരിലേക്ക്’ ; പ്രധാനമന്ത്രി

കേരളം ബൂത്തിലെത്താന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ ശബരിമല സ്വര്‍ണക്കൊളള പ്രചാരണ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വര്‍ണക്കൊളള ഇടതു സര്‍ക്കാരിന്റെ കാലത്തെങ്കിലും ചരട് നീളുന്നത് കോണ്‍ഗ്രസിന്റെ ഉന്നത നേതാവിലേക്കെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഇടത് – വലത് മുന്നണികളുടെ അഴിമതിയായാലും പ്രീണനമായാലും അതിന്റെ നേരിട്ടുള്ള ആഘാതമനുഭവിക്കുന്നത് കേരളത്തിന്റെ വിശ്വാസവും സംസ്‌കാരവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയുടെ പവിത്രതയെ കളങ്കപ്പെടുത്താനുള്ള തന്ത്രങ്ങളാണ് നേരത്തെ ഇവര്‍ ആവിഷ്‌കരിച്ചിരുന്നത്. ഇപ്പോള്‍ അത് ശബരിമലയെ കൊള്ളയടിക്കുന്നതിലേക്ക് തിരിഞ്ഞിരിക്കുകയാണ് – പ്രധാനമന്ത്രി ആരോപിച്ചു.ശബരിമലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പാപങ്ങള്‍ക്ക് ഒരു പ്രത്യേക പാറ്റേണുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊള്ള സംഭവിച്ചിരിക്കുന്നത് ഇടതു സര്‍ക്കാരിന്റെ കാലത്താണ് എങ്കിലും കൊള്ള നടത്തിയ ആള്‍ക്കാരുടെ ചരട് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളിലേക്കാണ് നീളുന്നത്.

ഹിന്ദു വിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് എന്നും ഇടതുപക്ഷക്കാര്‍. അതുകൊണ്ടാണ് അവര്‍ ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് കൈമാറാത്തത്. കോണ്‍ഗ്രസാകട്ടെ എന്നും ക്ഷേത്ര സംബന്ധമായ വിഷയങ്ങളെ തൊട്ടുകൂടാന്‍ പാടില്ലാത്തതായാണ് കണക്കാക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹിന്ദുക്കളുടെ അഭ്യുദേയകാംഷികളായി നടിച്ച് നാടകം കളിക്കുന്നു. എന്‍ഡിഎ സര്‍ക്കാര്‍ വന്നാല്‍ രണ്ട് കൂട്ടര്‍ക്കും ശിക്ഷ വാങ്ങി ക്കൊടുക്കുംമെന്ന കാര്യം ഞാന്‍ വ്യക്തമായി ഇവിടെ പറയുന്നു. സ്വാമി അയ്യപ്പന്റെയും ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടേയും കോപത്തില്‍ നിന്ന് ഇവര്‍ക്ക് രക്ഷപ്പെടാനാവില്ല – പ്രധാനമന്ത്രി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!