KeralaLatest NewsLocal news

മൂന്നാറില്‍ എന്‍ഡിഎയുടെ റോഡ് ഷോ നയിച്ച് തമിഴ്‌നാട് ബി ജെ പി മുന്‍ അധ്യക്ഷന്‍ കെ അണാമലൈ

മൂന്നാര്‍: മൂന്നാറില്‍ റോഡ് ഷോ നയിച്ച് തമിഴ്‌നാട് ബി ജെ പി മുന്‍ അധ്യക്ഷന്‍ കെ അണാമലൈ. പന്ത്രണ്ട് മണിയോടെയായിരുന്നു  ബിജെപി തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ ദേവികുളം മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മൂന്നാറില്‍ എത്തിയത്. മൂന്നാറില്‍ എത്തിയ അണ്ണാമലൈ ബി ജെ പി, എന്‍ ഡി എ പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രനൊപ്പം റോഡ് ഷോ നയിച്ചു.

പഴയ മൂന്നാറില്‍ നിന്നാരംഭിച്ച റോഡ് ഷോ ടൗണ്‍ ചുറ്റി പുതിയ മൂന്നാറില്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് കെ അണ്ണാമലൈ എന്‍ ഡി എ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. അണാമലൈയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോ മൂന്നാറില്‍ എന്‍ ഡി എയുടെ ശക്തി പ്രകടനമായി മാറി. നൂറുകണക്കിന് എന്‍ ഡി എ, ബി ജെ പി പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ റോഡ് ഷോയില്‍ പങ്ക് ചേര്‍ന്നു. കെ അണ്ണാമലൈ എത്തിയതോടെ പ്രവര്‍ത്തകരുടെ തിരക്കും ആവേശവും നിയന്ത്രിക്കാന്‍ എന്‍ ഡി എ നേതാക്കളും പോലീസും ഏറെ പണിപ്പെട്ടു. സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രനും മറ്റ് ബി ജെ പി, എന്‍ ഡി എ നേതാക്കളും റോഡ് ഷോക്ക് ശേഷം നടന്ന സമ്മേളനത്തില്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!