പനംകൂട്ടി സെന്റ് ജോസഫ് പള്ളിയില്‍ ഇത്തവണ ഈസ്റ്റര്‍ മുട്ടയുടെ ചരിത്രവഴികളറിഞ്ഞാഘോഷം

അടിമാലി: പനംകുട്ടി സെന്റ്.ജോസഫ് പള്ളിയില്‍ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പുതിരുനാളായ ഈസ്റ്റര്സുദിനത്തില് വിശ്വാസികള്‍ക്ക് ഈസ്റ്റര്‍മുട്ട വിതരണം ചെയ്തു. ഇടവക വികാരി ഫാ.ജോസഫ് പൗവ്വത്തിലിന്റെ കാര്‍മ്മികത്വത്തിലായിരുന്നു ഈ വേറിട്ട ഈസ്റ്റര്ദിനാചരണം. ക്രിസ്മസിന്റെ രുചി കേക്ക് ആണെങ്കില്‍ ഈസ്റ്ററിന്റെ കൗതുകമാണ് ഈസ്റ്റര്‍ മുട്ടകള്‍. ക്രിസ്തുവിന്റെ ഉയിര്‍പ്പുമായി ബന്ധപ്പെട്ടതാണ് ഈസ്റ്റര്‍ മുട്ടയുടെ ചരിത്രം. പുതുജീവിതത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഈസ്റര്‍ മുട്ട.
പലനാടുകളില്‍ പല വിശ്വാസമാണ് ഈസ്റ്റര്‍ മുട്ടയുമായി ബന്ധപ്പെട്ടുള്ളത്. ഈസ്റ്റര്‍ ബണ്ണിയെന്ന മുയലുകളാണ് മുട്ട കൊണ്ടുവരുന്നതെന്നാണ് അമേരിക്കയിലും കാനഡയിലും കുട്ടികള്‍ക്കിടയിലെ കൗതുകക്കഥ. ബ്രിട്ടനില്‍ 15ാം നൂറ്റാണ്ടു മുതല്‍ തന്നെ ഈസ്റ്റര്‍ ദിവസം രാവിലെ അരിമാവു കൊണ്ടും പഞ്ചസാരകൊണ്ടും ഉണ്ടാക്കിയ മുട്ടകള്‍ രാവിലത്തെ പ്രാര്‍ഥനക്കു ശേഷം വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നു. പുരാതന കാലത്തെ മൊസപ്പൊട്ടോമിയയിലെ ക്രിസ്ത്യാനികളുടെ ഇടയിലാണ് ഈസ്റ്റര്‍ മുട്ടകള്‍ ആചാരമായി തുടങ്ങിയത്. പിന്നീട് അതു മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഈസ്റ്റര്‍ രാത്രിയിലെ ചടങ്ങുകള്‍ക്കു ശേഷം ചില പള്ളികളില്‍ ഈസ്റ്റര്‍ മുട്ട ആശീര്‍വദിച്ച് വിശ്വാസികള്‍ക്കു വിതരണം ചെയ്യാറുമുണ്ട്.



