KeralaLatest NewsLocal news

അവര്‍ അടുത്ത് വന്നാല്‍ അപ്പോ ബ്ലൗസ് കീറിക്കോണം’; വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്‍റ്

സമരത്തിനിടെ സ്വന്തം ബ്ലൗസ് വലിച്ചുകീറാൻ കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന് നിർദേശം നൽകിയെന്ന് പ്രസംഗിച്ച് ഇടുക്കി ‍ഡിസിസി പ്രസിഡന്‍റ് സി.പി മാത്യു. ഇടുക്കി സ്ഥാനാർത്ഥി റോയി കെ പൗലോസിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു സി.പി മാത്യു. അവര്‍ അടുത്ത് വന്നാൽ അപ്പൊ ബ്ലൗസ് കീറിക്കോണം, രാജേശ്വരി ആദിവാസിയാണല്ലോ, പിന്നെ വകുപ്പ് എന്നാന്ന് നമുക്കറിയാം എന്നാണ് മാത്യു പറഞ്ഞത്.

”ഉപതിരഞ്ഞെടുപ്പില്‍ ജയിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ കാപ്പിപ്പത്തണ്ടുമായി 50ഓളം ചെറുപ്പക്കാരെ അണിനിരത്തി. രാജേശ്വരിയെ വൈസ് പ്രസിഡന്‍റാക്കിയ ശേഷമുള്ള സമ്മേളനത്തില്‍ സംഘര്‍ഷമുണ്ടായി. എല്‍ഡിഎഫുകാര്‍ വന്നാല്‍ സ്വന്തം ബ്ലൗസ് വലിച്ചു കീറാന്‍ രാജേശ്വരിയോട് പറഞ്ഞിരുന്നു. രാജേശ്വരി ആദിവാസിയായതിനാല്‍ വകുപ്പ് വേറെയാകുമെന്നറിയാം” എന്നാണ് സി.പി മാത്യു പ്രസംഗിച്ചത്.

കുമളിയിൽ ശശി തരൂർ എംപി പങ്കെടുത്ത പരിപാടിക്കിടെ ഭിന്നശേഷിക്കാരനായ പ്രവർത്തകനെ സി.പി മാത്യു കയ്യേറ്റം ചെയ്തതും വിവാദമായിരുന്നു. വണ്ടിപ്പെരിയാർ മുൻ മണ്ഡലം പ്രസിഡന്റും ഭിന്നശേഷിക്കാരനുമായ പ്രവർത്തകനാണ് മർദ്ദനമേറ്റത്. ശശി തരൂരിനൊപ്പം ഒരു സെൽഫി എടുക്കാൻ ശ്രമിച്ചതായിരുന്നു കയ്യേറ്റം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!