
അടിമാലി: എല്‍ഡിഎഫ് പ്രകടന പത്രികക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.എല്‍ഡിഎഫ് പ്രകടന പത്രിക നടപ്പിലാക്കിയാല്‍ ഇടുക്കി ജില്ലാ ഉണ്ടാവുകയില്ലെന്ന് പ്രതിപക്ഷ നേതാവ് ആനച്ചാലില്‍ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പറഞ്ഞു.ആളുകള്‍ ജില്ലയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടും. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജില്ലയില്‍ ഉപാധിരഹിത പട്ടയം നല്‍കും. എല്‍ഡിഎഫ് വനഭൂമിയാക്കിയ, റവന്യു ഭൂമി ഡി നോട്ടിഫൈ ചെയ്യും. ഇടുക്കിയെ വീണ്ടും ദ്രേഹിക്കാനുള്ള പദ്ധതിയാണ് എല്‍ഡിഎഫ് ഒരുക്കുന്നത്. പ്രകടന പത്രികയില്‍ യുഡിഎഫ് ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുത്തിരിക്കുന്ന ജില്ല ഇടുക്കിയാണെന്നും പ്രതിപക്ഷ നേതാവ് ആനച്ചാലില്‍ വ്യക്തമാക്കി.



