KeralaLatest NewsLocal news
ആര് എസ് എസിനെ ഇല്ലാണ്ടാക്കുകയെന്നതല്ല എസ് ഡി പി ഐയുടെ ലക്ഷ്യം; എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്

അടിമാലി: ആര് എസ് എസിനെ നേരിടുക, ആര് എസ് എസിനെ ഇല്ലാണ്ടാക്കുകയെന്നതല്ല എസ് ഡി പി ഐയുടെ ലക്ഷ്യമെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. ഇടുക്കിയിലെ 5 മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഈ തിരഞ്ഞെടുപ്പ് കാലത്ത് സ്വീകരിക്കേണ്ടുന്ന രാഷ്ട്രീയ നിലപാട് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ഈ രാജ്യത്തെ അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് നീതിയും അവകാശവും ലഭിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് എസ് ഡി പി ഐ നടത്തുന്നതെന്നും അന്‍സാരി ഏനാത്ത് അടിമാലിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.



