അടിമാലി: തെരഞ്ഞെടുപ്പ് പ്രചാരണം ക്ലൈമാക്‌സിലേക്കെത്തിയതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി അടിമാലിയില്‍ എല്‍ ഡി വൈഫ് പ്രവര്‍ത്തകരുടെ റോഡ് ഷോ നടന്നു. അപ്രതീക്ഷിതമായെത്തിയ മഴ തോരാതെ വന്നതോടെ മഴയിലും ആവേശം ചോരാതെയായിരുന്നു ദേവികുളം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ രാജയുടെ പ്രചാരണാര്‍ത്ഥം എല്‍ ഡി വൈ എഫ് പ്രവര്‍ത്തകര്‍ റോഡ് ഷോ നയിച്ചത്.
പാട്ടും നൃത്തവുമായി നിരവധി പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്ക് ചേര്‍ന്നു. കാംകോ ജംഗ്ഷനില്‍ നിന്നാരംഭിച്ച റോഡ് ഷോ ടൗണിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചു. ഡി വൈ എഫ്് ഐ, എ ഐ വൈ എഫ് തുടങ്ങി എല്‍ഡിഎഫിന്റെ ഭാഗമായ വിവിധ യുവജന സംഘടനകളുടെ മണ്ഡലത്തിലെ നേതാക്കള്‍ റോഡ് ഷോക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ നാല് തവണയും നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം നിന്ന ദേവികുളത്തെ ഇത്തവണയും ഇടത്തോട്ട് തന്നെ ചേര്‍ത്ത് നിര്‍ത്താമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍



