KeralaLatest NewsLocal news

ഇടുക്കിയിലെ 5 നിയോജക മണ്ഡലങ്ങളിലുമായി ആകെയുള്ളത് 805427 വോട്ടര്‍മാര്‍

അടിമാലി: പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് ജില്ലയിലെ മുന്നണി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും നിശബ്ദ പ്രചാരണത്തിലായിരുന്നു. തീ പാറും പോരാട്ടം നടക്കുന്ന ജില്ലയിലെ 5 മണ്ഡലങ്ങളിലും അടിയൊഴുക്കുകള്‍ നിര്‍ണ്ണായകമാകും. 805427 വോട്ടര്‍മാരാണ് ഇടുക്കിയിലെ 5 നിയോജക മണ്ഡലങ്ങളിലുമായി ആകെയുള്ളത്. 397586 പുരുഷന്‍മാരും 407833 സ്ത്രീകളും 8 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ജില്ലയില്‍ വോട്ടര്‍മാരായി ഉണ്ട്.1076 പോളിംങ്ങ് സ്‌റ്റേഷനുകളാണ് ജില്ലയില്‍ ക്രമീകരിച്ചിട്ടുള്ളത്.

സ്ത്രീകള്‍ നിയന്ത്രിക്കുന്ന 38 ബൂത്തുകളും 14 മോഡല്‍ പോളിംഗ് സ്‌റ്റേഷനുകളും ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളും ഭിന്നശേഷി സൗഹൃദമാണ്. തൊടുപുഴ നിയോജക മണ്ഡലത്തിലെ 229 പോളിംഗ് ബൂത്തുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ ആദ്യവോട്ട് രേഖപ്പെടുത്തും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 6460 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 1614 പ്രിസൈഡിംങ്ങ് ഓഫീസര്‍മാര്‍, 1614 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍, 3232 സെക്കന്‍ഡ്, തേര്‍ഡ് ഓഫീസര്‍മാര്‍ എന്നിങ്ങനെയാണ് നിയമനം. വോട്ടിംഗ് തടസ്സം കൂടാതെ ഏറ്റവും കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!