KeralaLatest NewsLocal news

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിങ് ബൂത്തുകളുടെ സുരക്ഷ ഉറപ്പാക്കും

അടിമാലി: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിങ് ബൂത്തുകളുടെ സുരക്ഷ ഉറപ്പാക്കും. വിവിധ വിഭാഗങ്ങളിലുള്ള 3378 സുരക്ഷാ സേനാംഗങ്ങളാണ് തെരഞ്ഞെടുപ്പ് സുരക്ഷയുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ടിട്ടുള്ളത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായാണിത്.
ജില്ലയിലെ 1076 പോളിങ് ബൂത്തുകളിലും ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യുവിന്റെ നിര്‍ദേശപ്രകാരം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.

12 ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാര്‍, 45 പോലീസ് ഇന്‍സ്പെക്ടര്‍മാര്‍, 142 സബ് ഇന്‍സ്പെക്ടര്‍മാര്‍, 1450 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 178 ആംഡ് പോലീസ് ഉദ്യോഗസ്ഥര്‍, 74 റിക്രൂട്ട് ട്രെയിനിങ് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍, 47  പോലീസ് ഹോം ഗാഡുകള്‍, 47  അഗ്നി സുരക്ഷാ ഹോം ഗാഡുകള്‍, 144 സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ് ഉദ്യോഗസ്ഥര്‍, 21 വിജിലന്‍സ് ഉദ്യോഗസ്ഥര്‍, 36 ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍, 35 എക്സൈസ് ഉദ്യോഗസ്ഥര്‍, 14 മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍, തമിഴ്നാട്ടില്‍ നിന്നുള്ള 108 പോലീസ് ഉദ്യോഗസ്ഥര്‍, 1025 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!