ഇടുക്കി : ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ രാവിലെ തന്നെ പോളിങ് ആരംഭിച്ചു. എല്ലാ ബൂത്തിലും മികച്ച പോളിംഗ് ആണ്.

നിലവിലെ സിറ്റിംഗ് എംഎല്‍എ എം.എം.മണി ദേവികുളം മണ്ഡലത്തില്‍ ഉള്‍പ്പെട്ട ബൈസണ്‍വാലി പഞ്ചായത്തിലെ ഇരുപതേക്കര്‍ സെര്‍വ് ഇന്ത്യ എല്‍പി സ്‌കൂളിലെ 189 -ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഇടുക്കിയിലെ 5 മണ്ഡലവും എല്‍ഡിഎഫ് ജയിക്കുമെന്ന് എംഎം മണി എംഎല്‍എ പറഞ്ഞു. സംസ്ഥാനത്ത് 100 ലധികം സീറ്റ് നേടുമെന്നതി്ല്‍ സംശയമില്ലെന്നും എംഎം മണി.
തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അപു ജോണ്‍ ജോസഫ് വോട്ട് രേഖപ്പെടുത്തി. രാവിലെ 9 മണിയോടെ പുറപ്പുഴ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ 152-ാം നമ്പര്‍ ബൂത്തിലെത്തിയാണ് വോട്ട് ചെയ്തത്. പി.ജെ ജോസഫിനും മറ്റു കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് അദ്ദേഹം പോളിംഗ് സ്റ്റേഷനില്‍ എത്തിയത്.
പീരുമേട് നിയോജകമണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ.സിറിക് തോമസ് കുടുംബസമേതം ഏലപ്പാറ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.
ഇടതു സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്‍ വാഴത്തോപ്പ് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 81-ാം നമ്പര്‍ ബൂത്തില്‍ കുടുംബ സമ്മേതം വോട്ട് രേഖപ്പെടുത്തി.
ഉടുമ്പഞ്ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ സേനാപതി വേണു നെടുംകണ്ടം ഗവ വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 105-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപെടുത്തി. കുടുംബത്തിനും പൊതു പ്രവര്‍ത്തകര്‍ക്കുമൊപ്പമെത്തിയാണ് വോട്ട് രേഖപെടുത്തിയത്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യു ഡി എഫ് വിജയിക്കുമെന്ന് സ്ഥാനാര്‍ഥി പറഞ്ഞു.
പീരുമേട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി
രതീഷ് വരകുമല ഇടുക്കി നിയോജക മണ്ഡലത്തിലെ കട്ടപ്പന മുനിസിപ്പാലിറ്റിയിൽ ബൂത്ത് നമ്പർ 199ൽ വോട്ട് രേഖപെടുത്തി.
കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാര്യ ഷിജിമോൾ ടി കെ യോടൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
ദേവികുളം മണ്ഡലത്തിൽ നൂറ് ശതമാനവും വിജയ പ്രതീക്ഷയിലെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. എ രാജ. പുതുക്കടിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ ചരിത്രം കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും.ദേവികുളം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് വിജയിക്കുമെന്നും എ രാജ പറഞ്ഞു.
സംസ്ഥാനത്ത് എൽ ഡി എഫ് തരംഗമെന്ന് ഉടുമ്പൻചോല മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ജയചന്ദ്രൻ. കുഞ്ചിത്തണ്ണിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ ഡി എഫ് സംസ്ഥാനത്ത് മികച്ച വിജയം നേടും. ഇത്തവണ ഉടുമ്പൻചോല മണ്ഡലത്തിൽ എൽ ഡി എഫ് ഭൂരിപക്ഷമുയർത്തുമെന്നും കെ കെ ജയചന്ദ്രൻ പറഞ്ഞു.
ഇടുക്കി നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി അഡ്വ പ്രതീഷ് പ്രഭ കമ്പിളികണ്ടം കമ്യൂണിറ്റി ഹാളിലെ നാൽപ്പത്തിയഞ്ചാം നമ്പർ ബൂത്തിൽ വോട്ടു രേഖപ്പെടുത്തി.
ഇടുക്കിയിലെ യു.ഡി..എഫ് സ്ഥാനാര്‍ഥി റോയി കെ പൗലോസ് തൊടുപുഴ ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ തട്ടക്കുഴ ഗവണ്മെന്റ് വി.എച്ച്. എസ്.ഇ സ്‌കൂളിലെ 198 ആം നമ്പര്‍ ബൂത്തില്‍ ഏഴുമണിക്ക് തന്നെ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഇടുക്കി കരിമ്പന്‍ മണിപ്പാറ സെന്റ് മേരീസ് എല്‍. പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. സമ്മതി ദാന അവകാശം ബുദ്ധിപൂര്‍വ്വം വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഉടുമ്പൻചോല നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർഥി അഡ്വ സംഗീത വിശ്വനാഥൻ തൃശ്ശൂർ വടൂക്കര ഗുരു വിജയ എൽ പി സ്കൂളിൽ ബൂത്ത് നമ്പർ 208-ൽ വോട്ട് രേഖപ്പെടുത്തി.
കേരളത്തില്‍ യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് ദേവികുളം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എഫ് രാജ. പള്ളിവാസല്‍ സ്‌കൂള്‍ 153-ാം നമ്പര്‍ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആളുകള്‍ മാറ്റത്തിനായി ആഗ്രഹിക്കുന്നു.
ദേവികുളം മണ്ഡലത്തിലും യു ഡി എഫ് വിജയം നേടുമെന്നും എഫ് രാജ പറഞ്ഞു.


