BusinessKeralaLatest News

ഇന്നും ആയിരത്തിലേറെ രൂപ കുറഞ്ഞു; സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 1720 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഇന്നലെ ഒറ്റയടിക്ക് 2990 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് പവന് ആയിരത്തിലേറെ രൂപ ഇടിഞ്ഞിരിക്കുന്നത്. ഗ്രാമിന് 215 രൂപയുടെ ഇടിവുമാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,080 രൂപയായി. ഗ്രാമിന് 13885 രൂപയും നല്‍കേണ്ടതായി വരും. ഇറാന്‍-അമേരിക്ക വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങള്‍ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് റെക്കോര്‍ഡ് നിരക്ക്. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളുണ്ടാകുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!