KeralaLatest NewsLocal news

ഇടുക്കിയില്‍ 77.14 ശതമാനം പോളിംഗ് :തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കണ്‍ട്രോള്‍ റൂമുകള്‍

ഇടുക്കി : പോളിംഗ് ദിനത്തില്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കളക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമുകള്‍. സുഗമവും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാന്‍ പി.ആര്‍.ഒ ആപ്പ് (പ്രിസൈഡിംഗ് ഓഫീസര്‍ ആപ്പ്), വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമുകളാണ് ഇലക്ഷന്‍ ദിനത്തില്‍ സജീവമായിരുന്നത്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ നേതൃത്വത്തിലായിരുന്നു കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം.  1076 ബൂത്തുകളിലെയും  തിരഞ്ഞെടുപ്പ് വിവരങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പി.ആര്‍.ഒ  ആപ്പില്‍ അപ്ലോഡ് ചെയ്യാനാകും. മണ്ഡലങ്ങള്‍ തിരിച്ചുള്ള വോട്ടിംഗ് ശതമാനം ആപ്പ് മുഖേന ലഭ്യമാക്കിയിരുന്നു. ഓരോ രണ്ട് മണിക്കൂറിലും അഞ്ച് മണ്ഡലങ്ങളിലെയും പോളിംഗ് വിവരങ്ങള്‍ ആപ്പില്‍ അപ്‌ഡേറ്റ് ചെയ്തു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു.  

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ് വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റും സജ്ജമാക്കിയത്. വെബ്കാസ്റ്റിംഗിനായി  ഒരോ ബൂത്തിലും അകത്തും പുറത്തും ഓരോ ക്യാമറ വീതം സജ്ജീകരിച്ചിരുന്നു. 1076 ബൂത്തുകളില്‍ രണ്ട്് ക്യാമറ വീതം 2152 ക്യാമറകളാണ് ലൈവ് വെബ്കാസ്റ്റിംഗിന് ഒരുക്കിയത്. നെറ്റ്‌വര്‍ക്ക് പ്രതിസന്ധിയുള്ള  38 ബൂത്തുകളില്‍  റെക്കോര്‍ഡിംഗ് സൗകര്യമുള്ള ക്യാമറകളും സജ്ജീകരിച്ചു. ഇവിടെ രണ്ട് ദിവസത്തെ മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയും റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനാകും.  ജില്ലാ കളക്ടറേറ്റിന് പുറമെ വെബ് കാസ്റ്റിംഗ് നിരീക്ഷിക്കാന്‍ അതാത് മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍മാരുടെ കാര്യാലയത്തില്‍ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം തുറന്നിരുന്നു..

ഇടുക്കിയില്‍ 77.14 ശതമാനം പോളിംഗ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 77.14 ശതമാനം പോളിങ് രേഖപ്പെടുത്തി. 79.51 ശതമാനം വോട്ട് രേഖപ്പെടുത്തിയ ഉടുമ്പന്‍ചോല മണ്ഡലമാണ് പോളിങ്ങില്‍ മുന്നില്‍. ഇടുക്കി മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം. 75.40. തൊടുപുഴയില്‍ 75.97 ശതമാനമാണ് പോളിംഗ്. പീരുമേട്ടില്‍ 77.50 ശതമാനവും ദേവികുളത്ത് 77.86 ശതമാനവുമാണ് പോളിംഗ്. വിവിധ വിഭാഗങ്ങളില്‍പ്പെട്ട തപാല്‍ വോട്ടുകള്‍ കൂടി വരുമ്പോള്‍ പോളിംഗ് ശതമാനം ഉയരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!