
അടിമാലി: കാല്‍വഴുതി കിണറ്റില്‍ വീണ് അടിമാലിയില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചു. പനംകുട്ടി സ്വദേശിയായ ഇപ്പോള്‍ അടിമാലി കാംകോ ജംഗ്ഷനില്‍ താമസിച്ച് വരുന്ന നെല്ലിക്കല്‍ സജി ആണ് മരിച്ചത്. ഇന്ന് രാവിലെ അടിമാലി വള്ളപ്പടിക്ക് സമീപം കിണര്‍ തേകുന്ന ജോലിക്കായി
പോയതായിരുന്നു സജി. ജോലി ചെയ്തുകൊണ്ടിരിക്കെ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സജിയെ അടിമാലി താലൂക്ക് ഹോസ്പിറ്റല്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മാറ്റി.



