KeralaLatest NewsLocal news

അടിമാലി ടൗണിന് സമീപം വാഹനാപകടം;ഓട്ടോറിക്ഷകള്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്

അടിമാലി: അടിമാലി കുമളി ദേശിയപാതയില്‍ അടിമാലി ടൗണിന് സമീപമാണ് വാഹനാപകടം സംഭവിച്ചത്. ഇന്ന് രാവിലെ പൈനാവിന് പോയി തിരികെ അടിമാലി ഭാഗത്തേക്ക് വരികയായിരുന്ന ഒഴുവത്തടം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും മറ്റൊരു ഓട്ടോറിക്ഷയും തമ്മില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

ഒഴുവത്തടം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ എതിര്‍ ദിശയില്‍ നിന്നും വന്ന മറ്റൊരു ഓട്ടോറിക്ഷ അപ്രതീക്ഷിതമായി റോഡില്‍ വട്ടം തിരിഞ്ഞതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. അടിമാലി ഭാഗത്ത് നിന്നും എത്തിയ ഓട്ടോറിക്ഷ അപ്രതീക്ഷിതമായി റോഡില്‍ തിരിഞ്ഞതോടെ ഒഴുവത്തടം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷകള്‍ റോഡില്‍ മറിഞ്ഞു.അപകടത്തില്‍ യാത്രകാര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!