KeralaLatest News

എൽ നിനോ സാധ്യത; രാജ്യത്ത് കാലവർഷം ദുർബലമാകും, കേരളത്തിൽ മഴ സാധാരണതോതിൽ; പ്രവചനവുമായി സ്‌കൈമെറ്റ്

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണ തോതിലായിരിക്കുമെന്ന് സ്‌കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥാ ഏജൻസിയുടെ പ്രവചനം. എന്നാൽ, രാജ്യത്താകെ കാലവർഷം സാധാരണയിലും കുറയാൻ സാധ്യതയുണ്ട്. ജൂൺമുതൽ സെപ്റ്റംബർവരെയുള്ള കാലവർഷത്തെപ്പറ്റി ആദ്യ പ്രവചനമാണിത്.

കാലവർഷത്തിന്റെ ആദ്യഘട്ടത്തിൽ എൽനിനോ പ്രതീക്ഷിക്കുന്നു. സമുദ്രോപരിതലം അസാധാരണമായി ചൂടാകുന്ന പ്രതിഭാസമാണിത്. അതിതീക്ഷ്ണമായ സൂപ്പർ എൽനിനോ ആകാനുള്ള സാധ്യതയും അന്താരാഷ്ട്ര ഏജൻസികൾ പ്രവചിക്കുന്നുണ്ട്. കാലവർഷം ദുർബലമാകാൻ, പ്രത്യേകിച്ചും രണ്ടാംഘട്ടത്തിൽ, ഇത് കാരണമാകും.

എന്നാൽ, ഇന്ത്യൻ മഹാസമുദ്രം ഡൈപോൾ പോസിറ്റീവാകാനാണ് സാധ്യത. അതായത് പടിഞ്ഞാറ് ചൂട് കൂടുതലും കിഴക്ക് കുറവുമായിരിക്കും. കാലവർഷത്തിന്റെ തുടക്കത്തെ ഇത് അനുകൂലമായി സ്വാധീനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!