നിയമസഭ തെരഞ്ഞെടുപ്പ്; ജില്ലയില്‍ പോളിംഗ് ശതമാനം വര്‍ധിച്ചെങ്കിലും വോട്ടുചെയ്തവരുടെ എണ്ണത്തില്‍ കുറവ്

അടിമാലി: ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് ശതമാനം വര്‍ധിച്ചെങ്കിലും വോട്ടു ചെയ്തവരുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനമായ 71.78 ശതമാനം മറികടന്ന് ഇത്തവണ പോളിംഗ് 77. 15ശതമാനത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ വോട്ടു ചെയ്തവരുടെ കാര്യത്തില്‍ 17069 പേരുടെ കുറവാണ് ഇത്തവണ ജില്ലയില്‍ ഉണ്ടായിട്ടുള്ളത്. അതായത് കഴിഞ്ഞ തവണ 638442 പേര്‍ വോട്ട് രേഖപ്പെടുത്തിയെങ്കില്‍ ഇത്തവണ വോട്ട് ചെയ്തത് 621373 പേര്‍ മാത്രമാണ്.
5 മണ്ഡലങ്ങളില്‍ തൊടുപുഴയില്‍ ഒഴികെ എല്ലായിടത്തും കഴിഞ്ഞ തവണത്തെക്കാള്‍ വോട്ടു ചെയ്തവരുടെ എണ്ണം കുറഞ്ഞു. പോസ്റ്റല്‍ വോട്ടുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ കണക്കില്‍ വ്യത്യാസം വരാം. തൊടുപുഴ ഒഴികെയുള്ള ജില്ലയിലെ മണ്ഡലങ്ങളില്‍ എസ് ഐ ആര്‍ വഴി പതിനയ്യായിരത്തിന് മുകളില്‍ വോട്ടര്‍മാരുടെ കുറവ് ഇത്തവണ ഉണ്ടായിരുന്നു. ഇതാണ് പോളിംഗ് ശതമാനം ഉയരാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ ജില്ലയിലെ ആകെ വോട്ട് 889425 ആയിരുന്നു. ഇത്തവണ അത് 805427ആയി കുറഞ്ഞു.
312207 പുരുഷന്‍മാരും 309160 സ്ത്രീകളും 6 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഇത്തവണ ജില്ലയില്‍ വോട്ട് രേഖപ്പെടുത്തി. ദേവികുളം മണ്ഡലത്തില്‍ കഴിഞ്ഞ തവണ 115774 പേര്‍ വോട്ട് ചെയ്തിരുന്നുവെങ്കില്‍ ഇത്തവണ അത് 110780 ആയി കുറഞ്ഞു. എന്നാല്‍ പോളിംഗ് ശതമാനം 68.34ല്‍ നിന്നും 77.87 ആയി ഉയര്‍ന്നു



