KeralaLatest NewsLocal news

ദേവികുളത്തടക്കം ജില്ലയിലെ മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് മികച്ച വിജയം കരസ്ഥമാക്കും; സിപിഎം ജില്ലാ സെക്രട്ടറി

അടിമാലി: ദേവികുളമടക്കമുള്ള ജില്ലയിലെ മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് മികച്ച വിജയം കരസ്ഥമാക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ്. തൊടുപുഴയില്‍ എല്‍ഡിഎഫിന് രാഷ്ട്രീയ മുന്നേറ്റമുണ്ടാകും. പീരുമേട് എക്കാലവും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എല്‍ഡിഎഫ് പരാജയപ്പെടുമെന്ന് മാധ്യമങ്ങളും ചില കേന്ദ്രങ്ങളും പ്രചാരണം നടത്താറുണ്ട്. പക്ഷെ വോട്ടെണ്ണുമ്പോള്‍ എല്‍ഡിഎഫ് വിജയിച്ച ചരിത്രമാണ് ഉള്ളത്. എസ് രാജേന്ദ്രന്‍ കഴിഞ്ഞ തവണ എല്‍ഡിഎഫിനൊപ്പം നിന്ന് ദേവികുളത്ത് ചതിച്ചു.

രാജേന്ദ്രന്‍ ഏതൊക്കെ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് മനസ്സിലാക്കി അതനുസരിച്ച് ജാഗ്രതയോടു കൂടി ദേവികുളത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും സി വി വര്‍ഗ്ഗീസ് തോക്കുപാറയില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!