KeralaLatest NewsLocal news

തോക്കുപാറയില്‍ എം എന്‍ മോഹനന്‍ അനുസ്മരണ ദിനം സംഘടിപ്പിച്ചു

അടിമാലി: അടിമാലി മേഖലയിലെ സി പി എമ്മിന്റെ മുതിര്‍ന്ന നേതാവായിരുന്ന എം എന്‍ മോഹനന്റെ ഓര്‍മ്മ പുതുക്കിയാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ തോക്കുപാറയില്‍ ഏപ്രില്‍ 11ന് എം എന്‍ മോഹനന്‍ അനുസ്മരണ ദിനം സംഘടിപ്പിച്ചത്. തോക്കുപാറ ടൗണില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയെ മുമ്പോട്ട് നയിച്ചയാളായിരുന്നു എം എന്‍ മോഹനനെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു.

കെ ഋഷി രാജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.എം ജെ മാത്യു, റ്റി കെ ഷാജി, കെ ആര്‍ ജയന്‍, എം എം കുഞ്ഞുമോന്‍, തേജസ് കെ ജോസ് എന്നിവര്‍ എം എന്‍ മോഹനനെ അനുസ്മരിച്ച് സംസാരിച്ചു. കെ ബി വരദരാജന്‍, വി ജി പ്രതീഷ് കുമാര്‍, മാത്യു ഫിലിപ്പ്, മനു തോമസ്, ശോഭന ഫ്രാന്‍സീസ്, സി എസ് സുധീഷ്, സി ഡി ഷാജി, കെ കെ എബിന്‍ എന്നിവര്‍ പങ്കെടുത്തു. നിരവധി സിപിഎം പ്രവര്‍ത്തകര്‍ അനുസ്മരണ യോഗത്തില്‍ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!