
ഇടുക്കി : കുമളി കെഎസ്ആർടിസി ഡിപ്പോയിൽ ഉല്ലാസയാത്ര ബസ് ബുക്ക് ചെയ്യാൻ എത്തിയ കുമളി ചെങ്കര സ്വദേശിക്ക് നേരെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച്ച രാവിലെ 10 മണിയോടു കൂടിയാണ് സംഭവം.കുമളി കെഎസ്ആർടിസി ഡിപ്പോയിൽ ഉല്ലാസയാത്ര ബസിന്റെ അന്വേഷണത്തിനായി എത്തിയ ചെങ്കര സ്വദേശി ജിയോ (23 )യെ ആണ് തെരുവ് നായ ആക്രമിക്കുന്നത്.
മൂന്നുപേരാണ് ഡിപ്പോയിൽ എത്തിയത് . മുന്നിൽ നടന്നു പോവുകയായിരുന്ന ജിയോയുടെ കാൽ മുട്ടിൽ ആണ് നായ കടിച്ചത്. രണ്ട് നായകൾ ഡിപ്പോയിൽ ഉണ്ടായിരുന്നതായും ഡിപ്പോ അധികൃതരോട് അന്വേഷിച്ചപ്പോൾ പരിചയമില്ലാത്തവരെ കണ്ടതുകൊണ്ടാണ് നായ കടിച്ചതെന്ന് അധികൃതർ പറഞ്ഞതായും ജിയോ പറഞ്ഞു. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.



