സംസ്ഥാനത്തെ രജിസ്ട്രേഷന് ഇടപാടുകള്‍ക്കെല്ലാം ഈ സ്റ്റാമ്പ് നിര്‍ബ്ബന്ധമാക്കുന്നു

അടിമാലി: ജൂണ്‍ രണ്ടാംവാരം മുതല്‍ സംസ്ഥാനത്തെ രജിസ്ട്രേഷന് ഇടപാടുകള്‍ക്കെല്ലാം ഈ സ്റ്റാമ്പ് നിര്‍ബ്ബന്ധമാക്കും. ഇതിന്റെ ഭാഗമായി മുദ്രപത്രങ്ങളുടെ അച്ചടി നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു ലക്ഷം രൂപക്കുമുകളിലുള്ള രജിസ്ട്രേഷന് ഇടപാടുകള്‍ക്ക് നേരത്തെ ഇ സ്റ്റാമ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഒരു ലക്ഷത്തിനു താഴെയുള്ള ഇടപാടുകളും ജൂണ്‍ രണ്ടാം വാരത്തോടെ ഇസ്റ്റാമ്പിലേക്കു മാറും. ആവശ്യക്കാര്‍ക്ക് രജിസ്ട്രേഷന് വകുപ്പിന്റെ പേള്‍ പോര്‍ട്ടലിലൂടെ വെണ്ടര്‍മാര്‍ വഴി ഇടപാടുകള്‍ നടത്താം. ഒരോ പ്രദേശത്തുമുള്ള അംഗീകൃത വെണ്ടര്‍മാരുടെ പട്ടിക ഓണ്‍ലൈനില്‍ നല്‍കും. ആവശ്യകാര്‍ക്ക് പോര്‍ട്ടല്‍ വഴി വെണ്ടറെ തിരഞ്ഞെടുക്കാന്‍ അപേക്ഷിക്കാം.
അപേക്ഷ സ്വീകരിച്ച് വെണ്ടര്‍ ലോഗിന്‍ ചെയ്ത് പണമടച്ചാല്‍ ഈ സ്റ്റാമ്പ് ലഭിക്കും.തുടര്‍ന്ന് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാം. വെണ്ടര്‍മാരുടെ ജോലിയെയും വരുമാനത്തെയും ഇ സ്റ്റാമ്പ് ബാധിക്കില്ല. ഇവരുടെ ഓഫീസുകളില്‍ അച്ചടിച്ച മുദ്രപ്പത്രങ്ങളോ കടലാസു കെട്ടുകളോ ഇനി വേണ്ടിവരില്ല. പകരം കംപ്യൂട്ടറും പ്രിന്ററും സജ്ജമാക്കിയാല്‍ മതി. സാക്ഷ്യപത്രങ്ങള്‍ക്കും മറ്റുമുള്ള നോണ്‍ രജിസ്ട്രേഷന് ഇടപാടുകള്‍ക്കും അടുത്തഘട്ടമായി ഇ സ്റ്റാമ്പ് ഏര്‍പ്പെടുത്തും. 2025 ഓടെ സമ്പൂര്‍ണ ഇ സ്റ്റാമ്പ് സംസ്ഥാനമായി മാറുകയാണ് ലക്ഷ്യം. മുദ്രപ്പത്രം അച്ചടിക്കാന്‍ ഈ വര്‍ഷം പുതിയ ഓര്‍ഡറൊന്നും നാ സിക്കിലെ പ്രസിനു നല്‍കിയിട്ടില്ല. ഇപ്പോള്‍ സ്റ്റോക്കുള്ള 50 ലക്ഷത്തോളം മുദ്രപ്പത്രങ്ങള്‍ രജിസ്ട്രേഷന് ഇതര ഇടപാടുകള്‍ക്കായി വിതരണം ചെയ്യും.