KeralaLatest News

പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക്; രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

തിരുവനന്തപുരം നഗരസഭയിലെ ബിജെപി വിജയത്തിൽ രാജീവ് ചന്ദ്രശേഖരനെ അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോണിൽ നേരിട്ട് വിളിച്ചാണ് അഭിനന്ദനങ്ങൾ അറിയിച്ചത്. ഉടൻ തിരുവനന്തപുരത്ത് എത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വിജയത്തെ ദേശീയതലത്തിൽ ആഘോഷിക്കുകയാണ് ബിജെപി. ജെപി നദ്ദയും അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തിന്‍റെ തലസ്ഥാനം പിടിക്കായി എന്ന ട്വീറ്റുകളും ഇന്നലെ പങ്കുവെച്ചിരുന്നു. അതിന് ശേഷമാണ് മോദി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് ഫോണിൽ വിളിക്കുകയും അനുമോദനം അറിയിക്കുകയും ചെയ്തത്.

തിരുവനന്തപുരം കോര്‍പറേഷനില്‍ ആകെ 101 വാര്‍ഡുകളാണുള്ളത്. ഇതില്‍ 50 സീറ്റുകള്‍ നേടിയാണ് ബിജെപിയുടെ മിന്നും ജയം. എല്‍ഡിഎഫ് 29 സീറ്റുകളും യുഡിഎഫ് 19 സീറ്റുകളും നേടി. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരും വിജയിച്ചു.

തിരുവനന്തപുരത്ത് ബിജെപി പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കുമെന്ന് വിവി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കോര്‍പ്പറേഷന്റെ വരുമാനം കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. 45ദിവസത്തിനകം പ്രധാനമന്ത്രിയെ എത്തിക്കും എന്നാണ് പറഞ്ഞത്. അതിനുള്ളില്‍ തന്നെ പ്രധാനമന്ത്രി മോദിയെത്തും. മുന്‍ ഭരണസമിതിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണവും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!