KeralaLatest NewsLocal news

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം: ശൃംഖല തകര്‍ത്ത് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ; മൂവാറ്റുപുഴ സ്വദേശി പിടിയില്‍

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം നടത്തുന്ന ശൃംഖല തകര്‍ത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. മൂവാറ്റുപുഴ സ്വദേശി എഡിസണെ എന്‍സിബി കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തു. മുഖ്യ ഇടനിലക്കാരനാണ് എഡിസണ്‍. രണ്ടുവര്‍ഷമായി ഇയാള്‍ ഡാര്‍ക്ക് വെബ് ഉപയോഗിച്ച് ലഹരി കച്ചവടം നടത്തുന്നുവെന്നും എന്‍സിബി.

ലെവൽ ഫോർ എന്ന വിശേഷണത്തിലാണ് ഡാർക്ക് വെബിലെ ലഹരി ശൃംഖലയായ കെറ്റാമലോൺ പ്രവർത്തിച്ചിരുന്നത്. ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്ക് 600ലധികം ലഹരി ഷിപ്‌മെന്റുകളാണ് ഇവര്‍ നടത്തിയത്. 1127 എല്‍എസ്ഡി പിടികൂടി. 131.6 കിലോഗ്രാം കെറ്റാമിനും പിടികൂടി. 35 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ക്രിപ്‌റ്റോ കറന്‍സി വഴിയാണ് കച്ചവടം നടത്തിയത്.

രണ്ടു വര്‍ഷമായി എഡിസണ്‍ ഡാര്‍ക്ക് വെബ് ഉപയോഗിച്ച് ലഹരി കച്ചവടം നടത്തുന്നുവെന്നാണ് വിവരം. ഡാര്‍ക്ക് നെറ്റിന്റെ വിവിധ മാര്‍ക്കറ്റുകളില്‍ ലഹരി കച്ചവടം നടത്തുന്ന ആളാണ് എഡിസണ്‍. ആറുമാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് എന്‍സിബിക്ക് ലഹരി ശ്യംഖലയില്‍ കടന്നു കയറാനായത്.
ഐപി അഡ്രസുകള്‍ മാറ്റിയുള്ള ഇടപാടുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരുന്നു. ഇടപാടുകാര്‍ക്കും കച്ചവടക്കാര്‍ക്കും തമ്മില്‍ പരസ്പരം അറിയില്ല എന്നതും ലഹരിക്കച്ചവടത്തിന് മറയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!