KeralaLatest NewsLocal news
ഇടുക്കി നെടുങ്കണ്ടത്ത് വിദ്യാർഥികളുടെ ‘ഓണത്തല്ല്’; ഓണാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരുക്ക്

ഇടുക്കി നെടുങ്കണ്ടത്ത് ഓണാഘോഷത്തിനിടെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർഥിക്ക് പരുക്കേറ്റു. നെടുങ്കണ്ടം ഗവൺമെന്‍റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും, നെടുങ്കണ്ടം സെബാസ്റ്റ്യൻസ് സ്കൂളിലെ വിദ്യാർഥികളുമായാണ് സംഘർഷം ഉണ്ടായത്.
സമൂഹമാധ്യമത്തിൽ കമന്‍റ് ഇട്ടതിനെ ചൊല്ലി ഉണ്ടായ തർക്കങ്ങളാണ് സംഘർഷത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.
വിദ്യാർഥികൾ പരസ്പരം തല്ല് കൂടുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരു സ്കൂളുകളിലെയും ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ വിദ്യാർഥി നെടുങ്കണ്ടത്തെ ആശുപത്രിയിൽ ചികിത്സ തേടി.