വെള്ളത്തൂവല്‍ പഞ്ചായത്തിലും മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്തിലും മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓടകളും കൈത്തോടുകളുമെല്ലാം ശുചീകരിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഫലവത്തായി നടപ്പാക്കാന്‍ ലക്ഷ്യമാണ് പഞ്ചായത്ത് മുമ്പോട്ട് പോകുന്നതെന്ന് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ ബി ജോണ്സന് പറഞ്ഞു.
ആരോഗ്യവകുപ്പുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകുന്നത്. ജലശോത്രസുകള് മലിനമാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കും. കൊതുകുകളും കൂത്താടികളും വളരുന്നതും പെരുകുന്നതും ഒഴിവാക്കാന്‍ വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഉറവിടത്തില്‍ തന്നെ അവയെ നശിപ്പിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കും. മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ആളുകള്‍ സഹകരിക്കണമെന്നും ഗ്രാമപഞ്ചായത്തധികൃതര്‍ അഭ്യര്‍ത്ഥിച്ചു.