CrimeKeralaLatest NewsLocal news
രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ലൈംഗീക പീഡനക്കേസ് :അതിജീവിതയുടെ വ്യക്തി വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നെടുങ്കണ്ടം സ്വദേശിയെ അറസ്റ്റു ചെയ്തു

ഇടുക്കി: രാഹുൽ മാങ്കൂട്ടം MLA ക്ക് എതിരായുള്ള ലൈംഗീക പീഡനക്കേസിലെ അതിജീവിതയുടെ ചിത്രങ്ങളും, വ്യക്തി വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച നെടുങ്കണ്ടം പോലീസ് സ്റ്റേഷന് പരിധിയിലുള്ള പ്രതിയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. സമാനരീയിലുള്ള മറ്റൊരു കേസും തൊടുപുഴ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന അതിജീവിതയുടെ വിവരങ്ങള്‍ അപകീര്‍ത്തി ഉണ്ടാകുംവിധം യാതൊരുതരത്തിലും പരസ്യപ്പെടുത്തുവാന് പാടില്ലാത്തതും, സ്വകാര്യത സംരക്ഷിക്കുന്ന നിയമങ്ങളുടെ ലംഘനവുമായതിനാലാണ് കേസ്സ് എടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള നിയമവിരുദ്ധമായ പ്രവർത്തികൾക്കെതിരെ തുടര്‍ന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.



