
അടിമാലി: അടിമാലി കുമളി ദേശിയപാതയില്‍ ആയിരമേക്കറിന് സമീപം വാഹനാപകടം. ആയിരമേക്കര്‍ കല്ലമ്പലത്തിന് സമീപമാണ് വാഹനാപകടം സംഭവിച്ചത്. ഈ ഭാഗത്തുള്ള വളവില്‍ വച്ച് കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ വൈദ്യുതി പോസ്റ്റിലിടിച്ചു. അടിമാലിയില്‍ നിന്നും പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണുകള്‍ തകര്‍ന്നു. കാര്‍ യാത്രികര്‍ കാര്യമായ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു. റോഡില്‍ നിന്നും നിരങ്ങി നീങ്ങിയ കാര്‍ താഴേക്ക് പതിക്കാതിരുന്നത് വലിയ അപകടം ഒഴിവാക്കി. അപകടത്തില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു.