KeralaLatest NewsLocal news
അടിമാലി അമ്പലപ്പടിക്ക് സമീപം വാഹനാപകടം; സ്‌കൂട്ടറില്‍ കാര്‍ വന്നിടിച്ചു, യുവതിക്ക് പരിക്ക്

അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ അടിമാലി അമ്പലപ്പടിക്ക് സമീപം വാഹനാപകടം. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു വാഹനാപകടം നടന്നത്. പാതയോരത്ത് നിര്‍ത്തിയിരുന്ന സ്‌കൂട്ടറില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയായ അടിമാലി മന്നാങ്കാല സ്വദേശിനിക്ക് പരിക്ക് സംഭവിച്ചു. ഇവരുടെ കാലിനാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന യുവതിയുടെ പിതാവിനും നിസാര പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടിമാലി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് സ്‌കൂട്ടറില്‍ വന്നിടിച്ചത്. അടിമാലി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു