KeralaLatest NewsLocal news
ദേശീയപാത നിർമ്മാണ പ്രതിസന്ധി; അടിമാലി, പള്ളിവാസൽ, വെള്ളത്തൂവൽ പഞ്ചായത്തുകളിൽ നാളെ യുഡിഎഫ് – എൽ ഡി എഫ് ഹർത്താൽ

അടിമാലി: ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന അടിമാലി, പള്ളിവാസൽ, വെള്ളത്തൂവൽ പഞ്ചായത്തുകളിൽ യു ഡി എഫ് നാളെ ഹർത്താലിനാഹ്വാനം ചെയ്തു. വാളറ മുതൽ നേര്യമംഗലം വരെ ദേശീയപാത 85ന്റെ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ പുതിയ കോടതിവിധിയിലും തുടർന്നുണ്ടായ പ്രതിസന്ധികളിലും പ്രതിഷേധിച്ചാണ് ഹർത്താലിനാഹ്വാനം ചെയ്തിട്ടുള്ളത്.
രാവിലെ 6മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ.
അവശ്യ സർവ്വീസുകളെ മാത്രം ഹർത്താലിൽ നിന്നൊഴിവാക്കി. വാഹനങ്ങൾ നിരത്തിലിറക്കാതെയും
വ്യാപാര സ്ഥാപനങ്ങൾ തുറക്കാതെയും ഹർത്താലിനോട് സഹകരിക്കണമെന്ന് പ്രതിഷേധക്കാർ അഭ്യർത്ഥിച്ചു.പ്രതിഷേധ സൂചകമായി നാളെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാളറയിൽ ശയന പ്രദക്ഷിണ സമരം നടത്തും. ഇതേ വിഷയത്തിൽ എൽഡിഎഫിന്റെ നേതൃത്വത്തിലും അടിമാലി ഗ്രാമപഞ്ചായത്തിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു.