
എന്താണ് ചിക്കുൻഗുനിയ ?
മഴക്കാലത്ത് പടരുന്ന ഒരു വൈറൽ രോഗമാണ് ചിക്കുൻഗുനിയ. രോഗബാധിതരായ പെൺകൊതുകുകൾ, പ്രത്യേകിച്ച് ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് എന്നിവ കടിക്കുന്നതിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്.

ലക്ഷണങ്ങൾ എന്തൊക്കെ?
രോഗബാധയുള്ള ഒരു കൊതുക് കടിച്ചതിന് 4 മുതൽ 8 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ സാധാരണയായി പ്രത്യക്ഷപ്പെടും. പനി സാധാരണയായി കുറച്ച് ദിവസങ്ങൾ നീണ്ടുനിൽക്കുമെങ്കിലും സന്ധി വേദന ചില സന്ദർഭങ്ങളിൽ ആഴ്ചകളോ മാസങ്ങളോ പോലും നീണ്ടുനിൽക്കും.
തലവേദന
പേശി വേദന
സന്ധി വീക്കം
ക്ഷീണം

ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
1. വീടിന് ചുറ്റും വെള്ളക്കെട്ട് വരാതെ നോക്കുക.
2. ഓടകൾ എപ്പോഴും വൃത്തിയായി ഇടുക.
3. വീടിനു സമീപത്ത് മലിനജലം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
4. വെള്ളത്തിൽ ചെടികൾ വളർത്തുന്നുണ്ടെങ്കിൽ അതിൽ കൊതുക് മുട്ടയിടുന്നില്ലെന്ന് ഉറപ്പാക്കുക. ചെടിച്ചട്ടികൾക്കിടയിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക.
5. വാതിലുകളും ജനലുകളും എപ്പോഴും അടച്ചിടുക.
6. കിടക്കുമ്പോൾ കൊതുക് വലകൾ ഉപയോഗിക്കുക.

കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകളുടെ പ്രജനന കേന്ദ്രമായി വർത്തിക്കുന്നു. പൂച്ചട്ടികൾ, ബക്കറ്റുകൾ, പഴയ ടയറുകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കുക.