KeralaLatest NewsLocal news
അടിമാലി ശാന്തഗിരി ശ്രീമഹേശ്വര ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണകലശം നാളെ മുതല്‍

അടിമാലി: നവീകരണ, താന്ത്രിക ക്രിയകളിലൂടെ ദേവ ചൈതന്യം വര്‍ധിപ്പിക്കുന്നതിനാണ് ദേവ പ്രശ്‌ന വിധി പ്രകാരവും തന്ത്രശാസ്ത്ര പ്രകാരവും ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണകല കിയകള്‍ നടത്തുന്നത്.അടിമാലി ശാന്തഗിരി ശ്രീമഹേശ്വര ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണകലശത്തിന് നാളെ തുടക്കം കുറിക്കും.

8 മുതല്‍ 14 വരെയാണ് പൂജാചടങ്ങുകള്‍ നടക്കുക.ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലന്‍ തന്ത്രികളുടെയും ക്ഷേത്രം മേല്‍ശാന്തി മഠത്തുംമുറി അജിത്ത് ശാന്തിയുടെയും കാര്‍മ്മികത്വത്തിലാണ് അഷ്ടബന്ധ നവീകരണകല ക്രിയകള്‍ നടക്കുന്നത്.

നവീകരണ കലശക്രിയകളില്‍ വിശ്വാസികളുടെ സാന്നിധ്യമുണ്ടാകണമെന്ന അഭ്യര്‍ത്ഥിക്കുന്നതായി ക്ഷേത്രം ഭാരവാഹികളായ ദേവരാജന്‍ ചെമ്പോത്തിങ്കല്‍, എസ് കിഷോര്‍, ടി പി അശോകന്‍ എന്നിവര്‍ പറഞ്ഞു.