അപകടകരമായ രീതിയില്‍ കാര്‍ ഓടിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡുചെയ്തു

അടിമാലി: മൂന്നാറില്‍ ദേശിയപാതയിലൂടെ റോഡില്‍ അപകടകരമായ രീ തിയില്‍ കാര്‍ ഓടിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡുചെയ്തു. ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാക്കള്‍ ഗ്യാപ്പ് റോഡിലൂടെ മറ്റ് വാഹനങ്ങള്‍ നോക്കാതെ തലങ്ങും വിലങ്ങും അതിവേഗത്തില്‍ കാര്‍ ഓടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ ശരീരം പുറത്തിട്ട് അപകടകരമായ രീതിയിലാണ് യാത്രചെയ്തത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിയുണ്ടായിട്ടുള്ളത്.

കാര്‍ ഓടിച്ച ബൈസണ്‍വാലി സ്വദേശിയുടെ ലൈസന്‍സ് സസ്‌പെന്‍ഡുചെയ്തു.കൂടാതെ മോട്ടോര്‍വാഹന വകുപ്പിന്റെ മൂന്ന് ദിവസത്തെ ഡ്രൈവര്‍ റിഫ്രഷ്‌മെന്റ് ക്ലാസിലും പങ്കെടുക്കണം.ഇയാളും കാറില്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്ത സുഹൃത്തുക്കളും സാമൂഹികസേവനം നടത്തണമെന്നും നിര്‍ദേശംനല്‍കി.

ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.യുടേതാണ് നടപടി. കാറിന്റെ രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദുചെയ്യുന്നതിനായി ഉടുമ്പന്‍ചോല സബ് ആര്‍.ടി.ഒക്ക് നിര്‍ദേശം നല്‍കി. ബോധപൂര്‍വം, പൊതുസുരക്ഷക്ക് വീഴ്ച്ച വരുത്തിയതിനാണ് നടപടി.